ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരെ തല്ലിച്ചതച്ച് പോലീസ്. പാര്‍ലമെന്റ് മാര്‍ച്ചിനിടെയായിരുന്നു സംഭവം. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്ന യു.ഡി.എഫ് എംപിമാർ, ഇവിടെ നിന്നും പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാര്‍ച്ച് നടത്തി. മാർച്ച് തടഞ്ഞ പോലീസുമായി പ്രതിഷേധക്കാർ തർക്കത്തിലേർപ്പെട്ടു. ഇതോടെയാണ്, മാർച്ച് സംഘർഷത്തിലേക്ക് വഴി മാറിയത്.
എം.പിമാരെ പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ എം.പിമാരെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തു. ഹൈബി ഈഡന്‍ എം.പിയെ പോലീസുകാർ തള്ളുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസിനും പോലീസിന്റെ കയ്യിൽ നിന്നും മർദ്ദനമേറ്റു. കെ മുരളീധരനെ പോലീസ് പിടിച്ച് തള്ളി. പുരുഷ പോലീസുകാർ തന്നെ മർദ്ദിച്ചുവെന്ന രമ്യ ഹരിദാസ് ആരോപിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സംഘമായിരുന്നു നിലയുറപ്പിച്ചിരുന്നത്. പൊലീസ് നടപടി എംപിമാരുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് മർദ്ദനമേറ്റ എം.പിമാർ ആരോപിച്ചു.
Post Your Comments