ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

സവര്‍ക്കറിന്റെ ജീവചരിത്രം സിനിമയാകുന്നു: വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ബാറ്റ ചെരിപ്പ് കമ്പനി, പ്രതിഷേധം ശക്തം

തിരുവനന്തപുരം: വിഡി സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ചെരിപ്പ് കമ്പനി ബാറ്റ. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന ബോളിവുഡ് സിനിമയെ സംബന്ധിച്ചുള്ള ഓൺലൈൻ മാധ്യമത്തിന്റെ വാര്‍ത്തയ്ക്ക് താഴെയാണ് ബാറ്റ നന്ദിയുമായെത്തിയത്.

‘അഭിനന്ദനത്തിന് നന്ദി. ഞങ്ങളുമായി എപ്പോഴും ചേര്‍ന്ന് തന്നെ നില്‍ക്കുക. ബാറ്റയില്‍ നിന്നും ഷോപ്പിംഗ് ചെയ്യുന്നത് തുടരുക,’ എന്ന് ബാറ്റയുടെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്നുമാണ് കമന്റ് ചെയ്തിട്ടുള്ളത്. ബാറ്റയുടെ കമന്റിനെതിരെ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്. ചരിത്ര പുരുഷന്മാരെ അധിക്ഷേപിക്കുന്ന കമ്പനിയ്‌ക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമിയും ഒപ്പത്തിനൊപ്പം: എം സ്വരാജ്

മഹേഷ് വി. മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന ചിത്രത്തില്‍ സവര്‍ക്കറായി എത്തുന്നത് രണ്‍ദീപ് ഹൂഡയാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സവര്‍ക്കറെന്നും അദ്ദേഹമായി അഭിനയിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും രണ്‍ദീപ് ഹൂഡ വ്യക്തമാക്കി. അവഗണിച്ച ചില കാര്യങ്ങള്‍ പറയാന്‍ ഇതാണ് ശരിയായ സമയമെന്ന് സംവിധായകൻ മഹേഷ് വി മഞ്ജരേക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button