Latest NewsKeralaIndiaNews

സില്‍വര്‍ ലൈന്‍: സാങ്കേതിക പ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ട്, തിടുക്കം വേണ്ടെന്ന് റെയില്‍വേ മന്ത്രി

ഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതി സങ്കീര്‍ണമായ പദ്ധതിയെന്ന് വ്യക്തമാക്കി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. സില്‍വര്‍ ലൈന് ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ടെന്നും പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടരുതെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ,വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ പ്രതീക്ഷ നൽകുന്നതാണെന്നും അതീവ താല്‍പര്യത്തോടെയാണ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര നരവംശ ശാസ്ത്രജ്ഞനെ മടക്കി അയച്ച് തിരുവനന്തപുരം വിമാനത്താവളം: കാരണം വ്യക്തമാക്കാതെ അധികൃതർ

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചതിന്റെ വിശദവിവരങ്ങള്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തവേ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button