
പത്തനാപുരം : കാണാതായ യുവാവിന്റെ മൃതദേഹം വലുതുകര വലിയ കനാലിൽ കണ്ടെത്തി. പുന്നല തച്ചക്കോട് ആർഷ ഭവനിൽ ബിജു (48)വിന്റെ മൃതശരീരമാണ് കനാലിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി മുതൽ ബിജുവിനെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബിജുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ കുമ്പിക്കൽ വാഴപ്പാറ കനാലിന്റെ അരിപ്പയിൽ ബിജുവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
Read Also : ഉടമസ്ഥരറിയാതെ മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി
യുവാവിന്റെ മരണത്തിൽ പത്തനാപുരം പൊലീസ് കേസെടുത്തു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായിരുന്നു ബിജു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ ബിന്ദു. മക്കൾ: ആർഷ, അർജുൻ.
Post Your Comments