തൃശൂർ: തൃശൂരിൽ യുവാവിനെ സഹോദരന് കൊന്ന് കുഴിച്ചു മൂടി. ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം. കെ.ജെ. ബാബു(27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരന് കെ.ജെ. സാബു(24)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്ന ബാബുവിനെ, വാക്ക് തർക്കത്തിനൊടുവിൽ സാബു കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന്, വീടിന് 300 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കുഴിച്ചിട്ടു.
രണ്ട് ദിവസം മുൻപ് ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്ത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ, സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഇയാളെ അമ്മ സഹായിച്ചിട്ടുണ്ടോയെന്നറിയാൻ അമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
Post Your Comments