മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ബോർഡിന്‍റെ മണ്ടൻ തീരുമാനങ്ങൾ കാരണമാണ് കമന്‍ററിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതെന്ന് രവി ശാസ്ത്രി പറഞ്ഞു. ഏഴ് വര്‍ഷത്തിന് ശേഷമാണ് കമന്‍ററി ബോക്‌സിലേക്ക് ശാസ്‌ത്രി മടങ്ങിയെത്തുന്നത്.
ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ഐപിഎല്ലിൽ കമന്‍റേറ്ററാകാൻ രവി ശാസ്ത്രിക്ക് ബിസിസിഐയുടെ വിലക്കുണ്ടായിരുന്നു. ഇതിനെയാണിപ്പോൾ ശാസ്ത്രി രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഹിന്ദി കമന്ററി ടീമിന്റെ ഭാഗമായിട്ടാണ് ഐപിഎല്ലില്‍ രവി ശാസ്ത്രി എത്തുന്നത്. ഒപ്പം മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയും ഹിന്ദി കമന്ററി ടീമിലുണ്ടാകും.
Read Also:- സ്‌പോര്‍ട്‌സ് ആങ്കർ മയന്തി ലാംഗർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു
ഐപിഎൽ ഹിന്ദി കമന്റേറ്റര്‍: ആകാശ് ചോപ്ര, ഇര്‍ഫാന്‍ പഠാന്‍, പാര്‍ഥിവ് പട്ടേല്‍, നിഖില്‍ ചോപ്ര, തന്യ പുരോഹിത്, കിരണ്‍ മോറെ, ജാറ്റിന്‍ സാപ്രു, സുരന്‍ സുരേന്ദ്രന്‍, രവി ശാസ്ത്രി, സുരേഷ് റെയ്ന എന്നിവരാണുള്ളത്. ഇംഗ്ലീഷ് കമന്റേറ്റര്‍മാര്‍ക്ക് പ്രതിഫലം ഒരു കോടിയോളം രൂപയാണ്. ഹിന്ദി കമന്റേറ്റര്‍മാര്‍ക്ക് 60 ലക്ഷം വരെയാണ് പ്രതിഫലം ലഭിക്കുക.
Post Your Comments