മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാനായിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നറിയിപ്പുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഉദ്ഘാടന മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പായി നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലന മല്‍സരത്തില്‍ അവരുടെ യുവതാരങ്ങളുടെ വെടിക്കെട്ട് പ്രകടനമാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഗോൾഡ് ടീം 20 ഓവറില്‍ 200 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത പര്‍പ്പിള്‍ 17 ഓവറില്‍ ലക്ഷ്യം മറികടന്നു. കൊല്‍ക്കത്തയുടെ യുവതാരങ്ങള്‍ മിന്നും പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ താരമായത് 47 ബോളില്‍ 87 റണ്‍സ് അടിച്ച ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യരാണ്. ടീം ഗോള്‍ഡ്, ടീം പര്‍പ്പിള്‍ എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പരിശീലന മല്‍സരം കളിച്ചത്.
Read Also:- സൗഹൃദ മത്സരം: ബഹ്റിനെതിരെ ഇന്ത്യക്ക് തോല്‍വി
വെങ്കടേഷ് അയ്യരുള്‍പ്പെട്ട ടീം ഗോള്‍ഡാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 204 റണ്‍സാണ് ടീം അടിച്ചെടുത്തത്. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 205 റണ്‍സുമായി പർപ്പിൾ വിജയം നേടി. അഭിജീത് തോമര്‍, നിതീഷ് റാണ എന്നിവരുടെ ഫിഫ്റ്റികളാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. തോമര്‍ 26 ബോളില്‍ നിന്നും 52 റണ്‍സോടെ ടീമിന്റെ ടോപ് സ്കോററായി മാറി. റാണ പുറത്താവാതെ 29 ബോല്‍ 51 റണ്‍സും അടിച്ചെടുത്തു. 22 ബോളില്‍ 48 റണ്‍സ് സ്‌കോര്‍ ചെയ്ത റിങ്കു സിങാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
Post Your Comments