Latest NewsFootballNewsSports

സൗഹൃദ മത്സരം: ബഹ്റിനെതിരെ ഇന്ത്യക്ക് തോല്‍വി

മനാമ: ബഹ്റിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. അവസാന മിനിറ്റുകൾ വരെ ബഹ്റിനെ 1-1സമനിലയില്‍ പിടിച്ച ഇന്ത്യയെ 88-ാം മിനിറ്റിലാണ് അട്ടിമറിച്ചത്. മഹ്ദി ഹുമൈദാനാണ് ബഹ്റിനായി വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബഹ്റിന്‍ ഒരു ഗോളിന് മുന്നിലായിരുന്നു.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റിലാണ് ബഹ്റിന്‍ ലീഡെടുത്തത്. മൊഹമ്മദ് ഹര്‍ദാനായിരുന്നു ബഹ്റിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ലീഡില്‍ മടങ്ങിയ ബഹ്റിനെ രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ രാഹുല്‍ ബെക്കേയുടെ ഗോളിൽ ഇന്ത്യ സമനില പിടിച്ചു.

കളിയുടെ തുടക്കത്തിലെ ബഹ്റിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല. ഏഴാം മിനിറ്റില്‍ പെനല്‍റ്റി ബോക്സില്‍ വെച്ച് ഇന്ത്യയുടെ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്‍റെ കൈയില്‍ പന്ത് തട്ടിയതിനാണ് ബഹ്റിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. എന്നാല്‍, ബഹ്റിന്‍റെ പെനല്‍റ്റി നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തിട്ട് ഇന്ത്യയുടെ രക്ഷനായി.

Read Also:- കഴുത്ത് വേദനയാണോ പ്രശ്നം? പരിഹാരമുണ്ട്!

രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്തിയശേഷവും ബഹ്റിന്‍റെ ആക്രമണങ്ങളെ പ്രതിരോധിച്ചു നില്‍ക്കാനാണ് ഇന്ത്യ കൂടുതല്‍ സമയവും ശ്രമിച്ചത്. എന്നാൽ, 88-ാം മിനിറ്റിൽ മഹ്ദി ഹുമൈദാനിലൂടെ ബഹ്റിൻ ജയം പിടിച്ചു വാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button