ന്യൂഡല്‍ഹി: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് വീണ്ടും വിലങ്ങ് തടിയായി കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പദ്ധതിക്കായി ഇറങ്ങിത്തിരിക്കും മുമ്പ് രണ്ടാമതൊന്ന് ആലോചിക്കണമെന്ന് കേരളത്തോട് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്.
‘ഒരുലക്ഷം കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് കേരളത്തിന് താങ്ങാനാകില്ല.നന്നായി ചിന്തിച്ച ശേഷം മാത്രം മുന്നോട്ടുപോകണം. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്’, അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പദ്ധതിയെക്കുറിച്ച് അതീവ താത്പര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Post Your Comments