Latest NewsNewsIndia

തമിഴ്‌നാട്ടിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 16 പേർ ശ്രീലങ്കയിൽ പിടിയിലായി

അതേസമയം, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തമിഴ്നാട് തീരത്ത് ബോട്ടിൽ എത്തിയവരെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.

ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 16 പേരെ ശ്രീലങ്കൻ തീരസംരക്ഷണ സേന പിടികൂടി. ഇന്ന് പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് സൂചന.

Also read: ജില്ലാ കളക്ടർ വിളിച്ച യോഗം പരാജയപ്പെട്ടു: പന്നിയങ്കരയിൽ ഇനി പ്രദേശവാസികളും ടോൾ നൽകണം

അതേസമയം, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തമിഴ്നാട് തീരത്ത് ബോട്ടിൽ എത്തിയവരെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി. രണ്ട് ദിവസങ്ങൾക്കുള്ളിൽ ധനുഷ്കോടി, രാമേശ്വരം തീരത്ത് 16 അഭയാർത്ഥികളാണ് എത്തിയത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ നിന്നും വരും ദിവസങ്ങളിൽ രണ്ടായിരം അഭയാർത്ഥികളെങ്കിലും ഇന്ത്യൻ തീരത്ത് എത്തുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് സമർപ്പിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് എത്തിയ അഭയാർത്ഥികളിൽ 8 പേർ കുട്ടികളാണ്.

ജാഫ്ന, മാന്നാർ മേഖലയിൽ നിന്നുള്ള തമിഴ് വംശജരായ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കയിൽ നിന്ന് എത്തിയത്. ആദ്യ സംഘത്തിൽ നാല് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. മിക്കവരും വിശന്നും ദാഹിച്ചും അവശനിലയിലാണ് തീരത്തെത്തിയത്. രാമേശ്വരം ധനുഷ്കോടിക്ക് സമീപത്തുനിന്നും തീരസംരക്ഷണ സേന ആദ്യ സംഘത്തെ കണ്ടെത്തി. യന്ത്രത്തകരാറിനെ തുടർന്ന് കേടായ ബോട്ടിൽ കടലിൽ അലയുകയായിരുന്ന രണ്ടാമത്തെ സംഘത്തെ രാത്രി വൈകി പാമ്പൻ പാലത്തിന് അടുത്ത് നിന്നും തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button