KeralaLatest NewsIndiaNews

ശബരി പാതയ്ക്കായി ചെലവഴിക്കാൻ പണമില്ല, കെ റെയിലിന് പണം ഉണ്ട്: കേരള സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വി മുരളീധരൻ

ഡൽഹി: കേരള സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കെ റെയിൽ വിഷയം രാജ്യസഭയിൽ ഉന്നയിച്ച മുരളീധരൻ, സിൽവർ ലൈനിൽ കേരള സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാക്കി. ശബരി പാതയ്ക്കായി ചെലവഴിക്കാൻ കേരള സർക്കാരിന്റെ കൈയിൽ പണമില്ലെന്നും എന്നാൽ, അതിവേഗ പാതയ്ക്കായി പണം ഉണ്ടെന്ന് അവകാശപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സിൽവർ ലൈനെ എതിർക്കുന്നവരെ സർക്കാർ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും പദ്ധതിയ്ക്കായി സാമൂഹ്യ പ്രത്യാഘാത പഠനങ്ങൾ ഒന്നും നടത്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് റെയിൽ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് കേരള സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

വിദേശത്ത് നിന്നെത്തുന്ന വാക്‌സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി

കെ റെയിൽ പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസ് തല്ലിച്ചതക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ റെയിൽവേയുടെ പുതിയ ലൈനാണ് വരേണ്ടതെന്നും വന്ദേഭാരത് ട്രെയിനാണ് കേരളത്തിന് ആവശ്യമെന്നും മുരളീധരൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button