Latest NewsNewsSaudi ArabiaInternationalGulf

വിദേശത്ത് നിന്നെത്തുന്ന വാക്‌സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി

റിയാദ്: വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി സൗദി അറേബ്യ. പുതിയ ഉത്തരവ് പ്രകാരം വിദേശത്ത് നിന്നെത്തുന്നവർ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന നടപടി ഒഴിവാക്കും.

Read Also: വിനായകന്റെ വീട്ടിലെ സ്ത്രീജനങ്ങളോട് ഇങ്ങനെ ചോദിച്ചാൽ പ്രതികരണം എന്താവും? എന്താണ് മീ ടു എന്നാദ്യം അറിയണം: അഖിൽ മാരാർ

രാജ്യത്തെ കോവിഡ് രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഉംറ തീർത്ഥാടകർക്കും പുതിയ തീരുമാനം ബാധകമാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന പിസിആർ നെഗറ്റീവ് അല്ലെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനാ ഫലം മാർച്ച് 5 മുതൽ സൗദി ഒഴിവാക്കിയിരുന്നു. സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയ്ൻ, ഹോം ക്വാറന്റെയ്ൻ നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു.

Read Also: ഒറ്റദിവസം 40 പേരെ കൊല്ലുന്ന സ്നൈപ്പർ, കില്ലർ വാലിയെ തീർത്തെന്ന് വീരകഥ അടിച്ചിറക്കി റഷ്യ: ‘മരിച്ച’ വാലിക്ക് പറയാനുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button