പ്രസിദ്ധനായ കനേഡിയൻ സ്നൈപ്പറായ വാലി റഷ്യ – ഉക്രൈൻ യുദ്ധത്തിൽ ഉക്രൈനോടൊപ്പം ചേർന്നത് വലിയ വാർത്തയായിരുന്നു. ഒറ്റദിവസം എതിരാളികളായ 40 പേരെയൊക്കെ കൊല്ലാൻ കെൽപ്പുള്ളവനും അത്ര തന്നെ പ്രൊഫഷണലുമായ വാലി ഉക്രൈനൊപ്പം ചേർന്നത് റഷ്യയ്ക്ക് തിരിച്ചടിയായി. അപകടം മനസിലാക്കിയ അവർ വാലിയെ ‘പലതവണ കൊന്നു’. ഉക്രൈനൊപ്പം വാലി യുദ്ധത്തിൽ പങ്കാളിയായതിന് ശേഷം ഇത്തരം കെട്ടുകഥകൾ പലതവണയായി റഷ്യ ഇറക്കിയിരുന്നു. ഇപ്പോഴിതാ, തന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിലെ വസ്തുത തുറന്നു പറയുകയാണ് വാലി.
താൻ കൊല്ലപ്പെട്ടിട്ടില്ലെന്നും സുരക്ഷിതനായി തന്നെ ഇരിപ്പുണ്ട് എന്നും പറയുകയാണ് വാലി. വാലി എന്നത് ഇയാളുടെ യഥാർത്ഥ പേരല്ല. യഥാർത്ഥ പേര് എന്താണ് എന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്. ഇറാഖിൽ വെച്ച് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്‌നൈപ്പർ ഷോട്ട് എടുത്തത് താനാണെന്ന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് വാലി പ്രസിദ്ധമായത്. അങ്ങനെയാണ് സ്നൈപ്പർ കില്ലർ വാലി എന്ന പേർ ഇയാൾക്ക് വന്ന് ചേർന്നത്. റഷ്യയുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഉക്രൈൻ സായുധ സേനയിൽ ചേരാൻ വാലി രാജ്യത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, വാലിയെ ഞങ്ങൾ തീർത്തു എന്ന് റഷ്യ വീരകഥ അടിച്ചിറക്കിയത്.
Also Read:ഷാമ്പുവില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത് ഉപയോഗിക്കൂ : ഗുണങ്ങള്‍ നിരവധി
‘ഞാൻ മരിച്ചു എന്ന വാർത്ത അവസാനമായി കേട്ട ആൾ ഞാനായിരിക്കും. അവർ എനിക്കെതിരെ ഇത്തരം വാർത്തകൾ പരത്തുന്നത് എന്തിനാണെന്ന് അറിയില്ല. ഞാൻ ജീവനോടെ തന്നെയുണ്ട്. പുറത്തിറങ്ങും. ഉക്രൈന്റെ സായുധ സേനയ്‌ക്കൊപ്പം റഷ്യയ്‌ക്കെതിരെ ഞാൻ യുദ്ധം ചെയ്യുകയാണ്. ഞങ്ങൾക്ക് നേരെ ശത്രുക്കൾ വെടിവച്ചു. പക്ഷേ ഞാൻ ഇതുവരെ വെടിവെച്ചിട്ടില്ല. ഞാൻ ഒരു വീട്ടിലായിരുന്നു. ഞങ്ങൾ ഇരുന്ന വീട് അവർ തകർത്തു. ഞങ്ങൾ ഭാഗ്യവാന്മാരായത് കൊണ്ട് ഒന്നും സംഭവിച്ചില്ല. ഇപ്പോഴും ഇന്റർനെറ്റ് ഉണ്ട്. മിക്ക കോംബാറ്റ് സോണുകളിലും വൈദ്യുതിയും വെള്ളവുമില്ല, അത് കുഴപ്പമാണ്. റഷ്യൻ സൈനികർ അവർ പോകുന്ന വഴിയെല്ലാമുള്ള നായകളെ വെടിവച്ചിടുന്നു. കാരണം, അവ കുരയ്ക്കുമ്പോൾ റഷ്യക്കാർ നിൽക്കുന്ന പൊസിഷൻ ഞങ്ങൾക്ക് മനസിലാകും എന്നത് കൊണ്ടാണ്’, വാലി ഒരു മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments