ഭോപ്പാല്‍: ഇന്ത്യയുടെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി എക്സ്പ്രസ് ഹൈവേകള്‍ ഉള്‍പ്പെടെ രാജ്യം അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേ.
Read Also : ‘ഭാര്യയെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല വിവാഹം’ വൈവാഹിക പീഡനത്തിനെതിരെ കര്‍ണാടക ഹൈക്കോടതി
ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേയുടെ പുതിയ ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ പങ്ക് വച്ചിരിക്കുകയാണ് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മധ്യപ്രദേശിലെ മന്ദ്‌സൗര്‍, രത്‌ലം, ഝബുവ ജില്ലകളിലൂടെ കടന്നുപോകുന്ന അത്യാധുനിക പദ്ധതിയാണ്, 244.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സപ്രസ് ഹൈവേ. 8,437.11 കോടി രൂപയാണ് പദ്ധതി ചെലവ്. 9 പാക്കേജുകളിലായാണ് ഇത് നിര്‍മിക്കുന്നത്,
ഷെഡ്യൂള്‍ പ്രകാരം നടന്നുകൊണ്ടിരിക്കുന്ന ജോലി 2022 നവംബറോടെ പൂര്‍ത്തിയാകും. വ്യവസായ കേന്ദ്രങ്ങളായ മന്ദ്‌സൗര്‍, രത്‌ലം, ഝബുവ എന്നിവിടങ്ങളിലേക്കും ഉജ്ജൈന്‍, മഹേശ്വര്‍, ഇന്‍ഡോര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇത് മികച്ച കണക്റ്റിവിറ്റി നല്‍കും.
6 വഴിയോര സൗകര്യങ്ങള്‍ ഈ വിഭാഗത്തില്‍ നിര്‍മാണത്തിലിരിക്കുന്ന 5 WSA നിര്‍ദ്ദേശിച്ചിട്ടുണ്ട്. ട്രോമ സെന്റര്‍, റെസ്റ്റോറന്റ്, ഡോര്‍മിറ്ററി, മോട്ടല്‍, ട്രാവല്‍ ഡെസ്‌ക്, ഫുഡ് കോര്‍ട്ട്, പെട്രോള്‍ പമ്പ്, ഹെലിപാഡ്, റിപ്പയര്‍ & വര്‍ക്ക്ഷോപ്പ് കെട്ടിടം തുടങ്ങിയ സൗകര്യങ്ങള്‍ യാത്രക്കാരുടെ മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുകയും സുഗമമാക്കുകയും ചെയ്യും.
‘ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, മേഖലയുടെ സമഗ്ര വികസനത്തിന് ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’, നിതിന്‍ ഗഡ്കരി കുറിച്ചു.
Post Your Comments