കാഞ്ഞങ്ങാട്: ഹോട്ടല്‍ ജീവനക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടല്‍ ജീവനക്കാരന്‍ കണ്ണൂര്‍ താഴെചൊവ്വയിലെ കെ.പി. ഷഫീക്കാണ് (48) മരിച്ചത്.
തിങ്കളാഴ്ച രാത്രി വിനായക തിയറ്ററില്‍ സിനിമ കാണുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഷെഫീക്കിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read Also : ദുൽഖറിന് വിലക്കില്ല, ഫാൻസ് ഷോകൾ നിരോധിക്കില്ല: ഫിയോക്കിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍
കഴിഞ്ഞ അഞ്ചുവര്‍ഷമായി കാഞ്ഞങ്ങാട് വിവിധ ഹോട്ടലുകളിലായി ജോലിചെയ്തുവരുകയായിരുന്നു. അഞ്ചുദിവസം മുമ്പാണ് ഷഫീക്ക് റഹ്മത്ത് ഹോട്ടലില്‍ ജോലിക്കെത്തിയത്.
സി.പി. മുഹമ്മദലിയുടെയും കെ.പി. സഫിയയുടെയും മകനാണ്. ഭാര്യ: ഷര്‍മിന. മക്കള്‍: ഷെഹസാദ്, ഷെസിദ. സഹോദരങ്ങള്‍: ഷഹനാസ്, ഷമീര്‍ ഷാജിദ്, പരേതനായ ഷബീര്‍. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം കണ്ണൂരിൽ സംസ്കരിച്ചു.
Post Your Comments