
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പശ്ചിമ ബംഗാൾ തൃണമൂൽ എംപി മഹുവ മൊയ്ത്ര. പ്രധാനമന്ത്രിയുടെ പാർലമെന്റിലേക്കുള്ള കടന്നുവരവ് ഒരു ഗ്ലാഡിയേറ്ററുടേത് പോലെയാണ് എന്നായിരുന്നു വിമർശനം. അദ്ദേഹം വരുമ്പോൾ മോദി, മോദിയെന്ന് ഒച്ചയുയര്‍ത്തി പാർലമെന്റ് അംഗങ്ങൾ ഡെസ്കിൽ കയ്യടിച്ചു ശബ്ദമുണ്ടാക്കിയിരുന്നു ഇത് മഹുവ മൊയ്ത്രയെ ചൊടിപ്പിക്കുകയായിരുന്നു.
മോദി ‘ഗ്ലാഡിയേറ്ററിനെ’ പോലെയാണ്. ബിജെപി പാര്‍ലമെന്റിനെ റോമന്‍ കൊളോസിയം ആക്കി മാറ്റി. മോദി സഭയിലേക്ക് വരുമ്പോള്‍ ബിജെപി അംഗങ്ങള്‍ മോദി, മോദി എന്ന് ഒച്ചയും ബഹളവും കൂട്ടുന്നു. ഒരു ഗ്ലാഡിയേറ്ററെപ്പോലെയാണ് മോദി പാര്‍ലമെന്റിലേക്ക് വരുന്നത്’, മൊയ്ത്ര ആരോപിച്ചു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്ത് ബിജെപി വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു സഭയിലെ അംഗങ്ങൾ. ആ സന്തോഷം അവർ ഡസ്കിൽ കൈകൊണ്ടടിച്ചു ശബ്ദമുണ്ടാക്കി പ്രകടിപ്പിച്ചു. നേതാവും, പ്രധാനമന്ത്രിയുമായ മോദിയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.
Post Your Comments