KeralaLatest NewsIndia

പട്ടിണി ഇൻഡെക്‌സിൽ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ‘താഴെയുള്ള’ ഇന്ത്യ അവർക്ക് സഹായമെത്തിക്കുന്നു: കണക്കുകൾ തട്ടിപ്പോ?

വിരോധാഭാസം എന്നത്, മാർച്ച് 22 ന് വന്ന ഈ റിപ്പോർട്ടിന് മുന്നേ തന്നെ അയൽരാജ്യമായ ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും ഉണ്ടായിരുന്നു എന്നതാണ്

ന്യൂഡൽഹി: പാകിസ്‌ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർദ്ധിക്കുന്നതായും ഹാപ്പിനെസ്സ് ഇല്ലെന്നും ആയിരുന്നു ഇക്കഴിഞ്ഞ ദിവസം പുറത്തു വിട്ട ആഗോള പട്ടിണി ഇൻഡെക്‌സിലെ റിപ്പോർട്ട്‌. 2021 ലെ സൂചികയിൽ ഏറ്റവും ദരിദ്രരായ കുട്ടികൾ ഉള്ള രാജ്യമായി ബംഗ്ലാദേശിനും പിറകിലാണ്‌ ഇന്ത്യയുടെ സ്‌ഥാനം അടയാളപ്പെടുത്തിയിരുന്നത്. കൂടാതെ, ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും പാകിസ്ഥാനും എല്ലാം ഇന്ത്യക്ക് മുകളിൽ ആണ് വന്നത്. 136 -ആം സ്ഥാനമാണ് ഇന്ത്യക്ക് ഇപ്പോഴുള്ള ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഉള്ളത്.

വിരോധാഭാസം എന്നത്, മാർച്ച് 22 ന് വന്ന ഈ റിപ്പോർട്ടിന് മുന്നേ തന്നെ അയൽരാജ്യമായ ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും ഉണ്ടായിരുന്നു എന്നതാണ്. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ അധിനിവേശം മൂലം സാമ്പത്തിക നില ആകെ തരിപ്പണമായിരിക്കുകയാണ്. ഇന്ത്യ അഫ്ഗാനിസ്ഥാനും ശ്രീലങ്കയ്ക്കും വേണ്ട ഭക്ഷ്യ സാധനങ്ങൾ സൗജന്യമായി കൊടുത്തു സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യയെ മനഃപൂർവ്വം താറടിക്കാനായി ഇത്തരമൊരു റിപ്പോർട്ട് കെട്ടി ചമച്ചതാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്ന ആരോപണം.

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾക്ക് ഒരായുധമായി ഉപയോഗിക്കാൻ ആരുടെയോ പ്രേരണയിൽ ഉണ്ടാക്കുന്ന സൂചിക ആണെന്നാണ് പലരും ആരോപിക്കുന്നത്.

രഞ്ജിത് വിശ്വനാഥിന്റെ പോസ്റ്റ് ഇങ്ങനെ:

‘ജനം ഭക്ഷണത്തിനായി തെരുവിൽ വരി നിൽക്കുന്നു, 1970 കാലത്തെ ക്ഷാമത്തിനു സമാനമായ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന, ആർക്കും നിയന്ത്രിക്കാനാവാത്ത വിലവർദ്ധനയും സാമ്പത്തിക അടിയന്തരാവസ്ഥയും നിലവിലുള്ള ശ്രീലങ്ക, കഴിഞ്ഞ ദിവസം പുറത്തു വന്ന ‘ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ’ ഇന്ത്യയ്ക്കും മുകളില്‍ 126 ആം സ്ഥാനത്തായിരുന്നു എന്നതാണ് ആ ഇൻഡക്‌സിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നതിന്റെ തെളിവ് എന്നത്..’

shortlink

Related Articles

Post Your Comments

Related Articles


Back to top button