റിയാദ്: സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി. ജനങ്ങൾ തങ്ങളുടെ പാസ്‌വേഡുകൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ ഒരുകാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നാണ് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരം വിവരങ്ങൾ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് ഈമെയിലിലൂടെയും, ഫോണിലൂടെയും ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നിർദ്ദേശമുണ്ട്.
Read Also: ‘കടമെടുത്ത് അവസാനം ശ്രീലങ്കൻ സർക്കാരിന്റെ അവസ്ഥയാകും കേരളത്തിന്’: കെ റെയിലിനെതിരെ ചെന്നിത്തല
ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെ ഭാഗമായെന്ന രീതിയിൽ സർക്കാർ വകുപ്പുകളിൽ നിന്നുൾപ്പെടെ ബന്ധപ്പെടുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്ന രീതി തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്.
വ്യക്തിവിവരങ്ങൾ, സ്വകാര്യ ഫോൺ നമ്പറുകൾ മുതലായവ ആരുമായും പങ്കുവെക്കരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Post Your Comments