ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ 2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നടത്തിയ കൊറോണ പരിശോധനാ ഫലങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എല്ലാ പുതിയ കേസുകളിലും കാണപ്പെടുന്നത് പുതിയ ഉപവിഭാഗമാണ്.
അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളില്‍ 50-70 ശതമാനം പേര്‍ക്കും ബാധിച്ചിരിക്കുന്നത് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 2 ആണ്. സ്റ്റെല്‍ത്ത് ഒമിക്രോണ്‍ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, യുകെയിലും ഒമിക്രോണിന്റെ ബിഎ 2 ഉപവകഭേദം ശക്തി പ്രാപിച്ചിരുന്നു. നിരവധി പേര്‍ രോഗബാധിതരാകുന്നതിന് ഇത് കാരണമായി. കൂടുതല്‍ അപകടകാരിയല്ലെങ്കിലും ഒരിക്കല്‍ കൊറോണ വന്ന് പോയവര്‍ക്ക് വീണ്ടും ബാധിക്കാനുള്ള ശേഷി ഈ ഉപവകഭേദത്തിന് കൂടുതലാണ്. മാത്രവുമല്ല, രോഗം ബാധിച്ച് കഴിഞ്ഞാല്‍ നെഗറ്റീവ് ആകുന്നതിനും കാലതാമസമെടുക്കുമെന്നതാണ് പ്രത്യേകത.
Post Your Comments