കട്ടപ്പന: രണ്ട് പോക്സോ കേസുകളിലായി പ്രതിക്ക് 14 വർഷം തടവും 30,000 രൂപ വീതം പിഴയും വിധിച്ച് കോടതി. കട്ടപ്പന ഫാസ്റ്റ്ട്രാക് പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. വണ്ടിപ്പെരിയാർ സ്വദേശി രാജനെയാണ് (യേശുരാജൻ -27) കട്ടപ്പന ഫാസ്റ്റ്ട്രാക് പോക്‌സോ കോടതി ജഡ്ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.
2018-ലും 2019-ലുമാണ് കേസിനാസ്പദമായ സംഭവം. രണ്ടുകേസിലും അഞ്ചുവർഷം വീതം തടവും പോക്‌സോ പ്രകാരം രണ്ട് വർഷം വീതം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. ഓരോ കേസിലും പ്രതി ഏഴുവർഷം വീതം തടവും 15,000 രൂപ വീതം പിഴയും ഉൾപ്പെടെ 14 വർഷം തടവും 30,000രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കിയില്ലെങ്കിൽ ഓരോ കേസിലും മൂന്നുമാസം വീതം അധിക തടവും അനുഭവിക്കണമെന്നാണ് കോടതി വിധിയിൽ പറയുന്നത്.
വണ്ടിപ്പെരിയാർ പൊലീസ് എസ്.ഐമാരായിരുന്ന ജയപ്രകാശ്, ടി.ഡി. സുനിൽകുമാർ എന്നിവർ ചാർജ് ചെയ്ത കേസിലാണ് ശിക്ഷ. പബ്ലിക് പ്രോസികൂട്ടർ അഡ്വ. സുസ്മിത ജോൺ കോടതിയിൽ ഹാജരായി.
Post Your Comments