Latest NewsNewsInternational

‘സ്വവർഗ്ഗാനുരാഗം’ : നായയെ ഉപേക്ഷിച്ച് ഉടമകൾ

ഫെസ്‌കോയ്‌ക്കായി ഒരു പുതിയ വീട് കണ്ടെത്തുന്നത് വരെ താൽകാലികമായി അവനെ വളർത്തണമെന്നും പോസ്റ്റ് ആളുകളോട് അഭ്യർത്ഥിച്ചു.

നോർത്ത് കരോലിന: ‘​ഗേ’ ആണെന്ന സംശയത്തെത്തുടർന്ന് നായയെ ഉടമകൾ ഉപേക്ഷിക്കുകയും മൃഗസംരക്ഷണ കേന്ദ്രത്തിൽ കൊണ്ടുചെന്നാക്കുകയും ചെയ്‍തതായി റിപ്പോർട്ട്. ഫെസ്‌കോ എന്ന നായയെ ആണ് മറ്റൊരു ആൺനായയോട് താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചിരിക്കുന്നത്. യുഎസിലെ നോർത്ത് കരോലിനയിലെ സ്റ്റാൻലി കൗണ്ടിയിലുള്ള തങ്ങളുടെ പുനരധിവാസ കേന്ദ്രത്തിൽ ഉടമകൾ അവനെ ഉപേക്ഷിക്കാൻ കാരണം അവൻ ​ഗേ ആയതു കൊണ്ടാണെന്ന് മൃഗ സംരക്ഷണ കേന്ദ്രത്തിലുള്ളവർ പറയുന്നു മൃ​ഗസംരക്ഷണ കേന്ദ്രത്തിലുള്ളവർ പറയുന്നു.

ഫെസ്‌കോ ഒരു ‘നല്ല കുട്ടി’ ആണെന്ന് പറഞ്ഞുകൊണ്ട്, സ്ഥിരമായി അവന് താമസിക്കാനുള്ള പുതിയ വീട് കണ്ടെത്തുന്നതിന് മുമ്പ്, അവനെ ഫോസ്റ്റർ കെയറിൽ കൊണ്ടുപോകാൻ അഭയകേന്ദ്രം പ്രാദേശിക രക്ഷാകേന്ദ്രങ്ങളോട് ആവശ്യപ്പെട്ടു. പ്രാദേശിക ടിവി സ്റ്റേഷൻ ഡബ്ല്യുസിസിബി പങ്കിട്ട പോസ്റ്റ് അനുസരിച്ച്, ഫെസ്‌കോയ്ക്ക് നാല് വയസ്സാണ്. ആളുകളുടെ ഇടയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നായയായിട്ടാണ് അവനെ വിശേഷിപ്പിക്കുന്നത്, ഏകദേശം 50 പൗണ്ട് ഭാരമുണ്ട്.

Read Also: കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി

ഫെസ്‌കോയ്‌ക്കായി ഒരു പുതിയ വീട് കണ്ടെത്തുന്നത് വരെ താൽകാലികമായി അവനെ വളർത്തണമെന്നും പോസ്റ്റ് ആളുകളോട് അഭ്യർത്ഥിച്ചു. പോസ്റ്റ് വായിച്ച് നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട നായയെ അങ്ങനെ ഉപേക്ഷിച്ചതിന് ഉടമയെ വിമർശിച്ചത്. പോസ്റ്റിന് ഹോമോഫോബിക് ആയിട്ടുള്ള നിരവധി കമന്റുകളും വന്നു. എന്നിരുന്നാലും, അമേരിക്കൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ്, ​ഗേ ആയിരിക്കുക, സ്വയംഭോ​ഗം ചെയ്യുക എന്നതെല്ലാം സാധാരണ നായകൾ കാണിക്കുന്ന സ്വഭാവങ്ങൾ തന്നെയാണ് എന്ന് സൂചിപ്പിച്ചു. ഏതായാലും ഫെസ്കോയ്ക്ക് എത്രയും പെട്ടെന്ന് സ്ഥിരമായി തങ്ങാനുള്ള ഒരു വീട് കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് സംരക്ഷണ കേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button