ThrissurKeralaNattuvarthaLatest NewsNews

നവവരൻ കായലിൽ മരിച്ച നിലയില്‍

തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജി(37)നെയാണ് കായലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്

തൃശ്ശൂര്‍: നവവരന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജി(37)നെയാണ് കായലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവിനെയാണ് കഴിഞ്ഞ ഞായറാഴ്ച ധീരജ് വിവാഹം കഴിച്ചത്.

തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലില്‍ നിന്നും സ്കൂട്ടറില്‍ പോയ ഇയാള്‍ വൈകീട്ടും വീട്ടിലെത്തിയിരുന്നില്ല. തുടർന്ന്, ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു.

Read Also : കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതി കിട്ടില്ല, മുഖ്യമന്ത്രിയുടെ സ്വരം ഭീഷണിയുടേതാണ്: കെ. സുരേന്ദ്രൻ

ചൊവാഴ്ച്ച ചേറ്റുവ കായലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button