Latest NewsKeralaNews

എങ്ങനെയാണ് കരയുന്നതെന്നും എങ്ങനെയാണ് ബഹളമുണ്ടാകുന്നതെന്നും വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും: മന്ത്രി രാജീവ്

കേരളത്തിലെ പദ്ധതികളെ ഇവര്‍ എതിര്‍ക്കുകയാണ്. ഇത് കേരളത്തിനെതിരായ നിലപാടാണ്.

തിരുവനന്തപുരം: കെറെയില്‍ സമരത്തിനെതിരെ പ്രതികരിച്ച് മന്ത്രി പി രാജീവ്. കെറെയില്‍ സമരത്തിനിടയിലെ കരച്ചില്‍ എങ്ങനെ ഉണ്ടായെന്ന് ദൃശ്യങ്ങള്‍ സാവധാനം പരിശോധിച്ചാല്‍ പ്രതിഷേധം ഉണ്ടായതിന്റെ കാരണം മനസിലാകുമെന്ന് മാധ്യമങ്ങളോട് രാജീവ് പറഞ്ഞു. സില്‍വര്‍ ലൈനിലില്‍ കേരള വിരുദ്ധ മുന്നണി രൂപം കൊണ്ടിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികള്‍ക്ക് അനുകൂല നിലപാടാണ് കെറെയിലിനെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ

‘കേരളത്തിലെ പദ്ധതികളെ ഇവര്‍ എതിര്‍ക്കുകയാണ്. ഇത് കേരളത്തിനെതിരായ നിലപാടാണ്. സംഘര്‍ഷത്തിന് സര്‍ക്കാര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. മാധ്യമങ്ങളില്‍ വന്ന വീഡിയോകള്‍ സാവധാനം രണ്ട് മൂന്ന് തവണ കണ്ടാല്‍ മതി. എങ്ങനെയാണ് സംഘര്‍ഷം ഉണ്ടായതെന്ന് മനസിലാകും. എങ്ങനെയാണ് കരയുന്നതെന്നും എങ്ങനെയാണ് ബഹളമുണ്ടാകുന്നതെന്നും വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും. പൂര്‍ണ്ണമായും നഷ്ടപരിഹാരം കൈമാറിയതിന് ശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കൂ’- പി രാജീവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button