മക്ക: ഉംറ തീർത്ഥാടകർക്ക് കഅബ പ്രദക്ഷിണം ചെയ്യുന്നതിനും നമസ്‌കാരം നിർവഹിക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിച്ചു. മതാഫ് മുറ്റവും താഴത്തെ നിലയും പ്രദക്ഷിണത്തിനായി ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. മതാഫിന്റെ അങ്കണവും, താഴത്തെ നിലയും, ഒന്നാം നിലയും നമസ്‌ക്കരിക്കാനായി അനുവദിച്ചു.
അതേസമയം, സൗദി എക്‌സ്പാൻഷൻ ഏരിയ, കിങ് ഫഹദ് എക്‌സ്പാൻഷൻ ഏരിയ, മസ്ജിദുൽ ഹറമിന്റെ മുഴുവൻ മുറ്റവും നമസ്‌ക്കാരങ്ങൾക്ക് ഉപയോഗപ്പെടുത്താം. കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിംങ് ഫഹദ് ഗേറ്റ്, ബാബ് അൽ-സലാം എന്നിങ്ങനെ മൂന്ന് പ്രധാന കവാടങ്ങൾ തീർത്ഥാടകരുടെ പ്രവേശനത്തിനും പുറത്ത് പോകുന്നതിനും ഉപയോഗിക്കാം. പ്രവേശനത്തിനായി 144 ഗേറ്റുകളും ഉപയോഗിക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments