KeralaLatest NewsNews

നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കു: ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന് കോടിയേരി

ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്‌നം സര്‍ക്കാര്‍ പ്രത്യേകം പരിഗിണിക്കും. നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ.

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെ നടക്കുന്ന സമരമെല്ലാം രാഷ്ട്രീയ സമരമാണെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റായ പ്രചരണം നടത്തിയാണ് പ്രതിപക്ഷം ജനങ്ങളെ സമരരംഗത്തിറക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂയെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും സമ്മതിക്കില്ലെന്നതാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

Read Also: റഷ്യയ്ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ല, രാജ്യത്തെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യം

‘ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്‌നം സര്‍ക്കാര്‍ പ്രത്യേകം പരിഗിണിക്കും. നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. അതിന് മുന്‍പ് ആരുടെയും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ല. തെറ്റായ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ് യുഡിഎഫ്. സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയുള്ള കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് നടത്തിയാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സര്‍വ്വേ നടത്താനുള്ള അനുമതിയും ഡിപിആര്‍ തയ്യാറാക്കാനുള്ള അനുമതിയും, പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയും ഇത് അംഗീകരിച്ചിട്ടുള്ളതാണ്’- കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button