മുംബൈ: ഐപിഎല്ലില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. സിംബാബ്‌വെയുടെ സൂപ്പർ പേസര്‍ ബ്ലെസിംഗ് മുസര്‍ബാനിയാണ് വുഡിന്‍റെ പകരക്കാരനായി ടീമിലെത്തിയത്. സിംബാബ്‌വെക്കായി 21 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മുസര്‍ബാനി 25 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്‍റെ താരമായിരുന്നു മുസര്‍ബാനി.
നേരത്തെ, മാര്‍ക്ക് വുഡിന് പകരം ബംഗ്ലാദേശ് പേസര്‍ ടസ്കിന്‍ അഹമ്മദിനെ ടീമിലെത്തിക്കാൻ ലഖ്നൗ ടീം മാനേജ്മെന്റ് ശ്രമിച്ചിരുന്നെങ്കിലും ടസ്കിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ ടീം മറ്റൊരു താരത്തെ തേടുകയായിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് ശേഷം ടസ്കിന്‍ ഇന്ത്യക്കെതിരായ പരമ്പരയിലും കളിക്കും. ഈ സാഹചര്യത്തില്‍ ടസ്കിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
Read Also:- വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
നേരത്തെ, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറിയിരുന്നു. ഐപിഎല്‍ മെഗാതാരലേലത്തില്‍ 7.5 കോടി രൂപ മുടക്കിയാണ് മാര്‍ക്ക് വുഡിനെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ് പാളയത്തിലെത്തിച്ചത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 17 ഓവര്‍ മാത്രമേ പരിക്കുമൂലം വുഡിന് എറിയാനായുള്ളൂ.
Who will be the speedster filling Woody’s shoes? ?#AbApniBaariHai #LucknowSuperGiants #TataIPL #IPL2022 #CricketNews pic.twitter.com/jsKOKTlaQk
— Lucknow Super Giants (@LucknowIPL) March 22, 2022
Post Your Comments