ന്യൂഡൽഹി: രണ്ട് തവണ വന്‍ മാര്‍ജിനില്‍ ഡൽഹി പിടിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തോല്‍ക്കാനാണ് എഎപിയുടെ വിധി. സംഘടന കരുത്തുറ്റതാണെന്ന് അറിയിക്കാന്‍ തദ്ദേശത്തില്‍ വിജയം എഎപിക്ക് ആവശ്യമാണ്. ഇതില്‍ നേട്ടമുണ്ടാക്കിയാല്‍ മാത്രമേ ലോക്‌സഭയിലും കാര്യമായ നേട്ടം എഎപിക്കുണ്ടാവൂ. ഇവിടെ ആധിപത്യം ബിജെപിക്കാണ്. ഇതുവരെ മുനിസിപ്പല്‍ കൗണ്‍സിലില്‍ വിജയം നേടാന്‍ എഎപിക്ക് സാധിച്ചിട്ടില്ല. അരവിന്ദ് കെജ്രിവാളിന് അതുകൊണ്ട് തന്നെ നിര്‍ണായകമാണ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്.
എഎ പി രൂപീകരിച്ച് ഇത്ര കാലമായിട്ടും ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആംആദ്മി പാര്‍ട്ടിക്ക് പിടിക്കാനായിട്ടില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരിക്കുന്നത് ബിജെപിയാണ്. ബിജെപി പറയുന്നത് എഎപി സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുന്നില്ലെന്നാണ്. എന്നാൽ, ആം ആദ്മി ഇത് നിഷേധിക്കുന്നു. ബിജെപി മൂന്ന് എംസിഡികളെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഇപ്പോൾ , പഞ്ചാബിലെ എഎപിയുടെ ജയത്തോടെ മോദി സര്‍ക്കാര്‍ ഇതിന് അനുകൂലമായിരിക്കുകയാണ്.
ഈ ഒന്നാകല്‍ സംഭവിച്ചാല്‍ എംസിഡികള്‍ക്കെല്ലാം ഒരു മേയര്‍ മാത്രമാണ് ഉണ്ടാവുക.. മുഖ്യമന്ത്രിയുടെ നിഴലായി വരെ നില്‍ക്കാന്‍ ഈ മേയര്‍ക്ക് സാധിക്കും. ബിജെപിക്ക് സംഘടന ശക്തിപ്പെടുത്തി അധികാരം പിടിക്കാന്‍ ഇതിലൂടെ സാധിക്കും. ബിജെപി ശക്തനായൊരു നേതാവിനെ കണ്ടെത്തി എംസിഡി പിടിച്ചാല്‍ ബിജെപി അതിശക്തമാകും. അതിന് മുമ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് വിജയിക്കണമെന്നാണ് കെജ്രിവാള്‍ നോക്കുന്നത്.
Post Your Comments