Latest NewsNewsIndiaCrime

അമ്മയും സഹോദരനും അബോധാവസ്ഥയിൽ, രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവിൽ മരിച്ച നിലയിൽ: സംഭവം ഇന്ത്യയിൽ

കേസിൽ കുഞ്ഞിന്‍റെ അമ്മയെയാണ് പ്രാഥമികമായി സംശയിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡൽഹി: രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോവേവ് ഓവനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി പൊലീസ്. ദക്ഷിണ ഡൽഹിയിലെ ചിരാഗ് മേഖലയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. വൈകുന്നേരം 3.15 ഓടെയാണ് മൈക്രോവേവിനുള്ളിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് ദക്ഷിണ ഡൽഹി ഡെപ്യൂട്ടി കമ്മീഷണര്‍ ബെനിറ്റ മേരി ജയ്ക്കര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മയും അവരുടെ മകനും വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ ആയിരുന്നു. സാധ്യമായ എല്ലാ വിധത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി.

Also read: ബീഹാറിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമുയരുന്നു: ഭൂമി ദാനം ചെയ്തത് മുസ്ലിം കുടുംബം

ഗുല്‍ഷന്‍ കൗശിക് – ഡിംപിള്‍ കൗശിക് ദമ്പതികളുടെ രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ഇത്തരത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, കൊലപാതകത്തിന്റെ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസിൽ കുഞ്ഞിന്‍റെ അമ്മയെയാണ് പ്രാഥമികമായി സംശയിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പെൺകുഞ്ഞ് ജനിച്ചത് മുതൽ അമ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന് അനന്യ എന്നാണ് പേരിട്ടിരുന്നത്. കുഞ്ഞ് ജനുവരിയിലാണ് ജനിച്ചത്. ഈ കാലം മുതല്‍ തന്നെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ അസ്വസ്ഥരായിരുന്നു. ഡിംപിള്‍ ദീർഘസമയം വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിൽ സംശയം തോന്നിയ അമ്മായിയമ്മയാണ് വീട്ടില്‍ എന്തോ പ്രശ്നമുണ്ടെന്ന് അയല്‍ക്കാരെ അറിയിച്ചത്. അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button