കൊല്ലം: പള്ളിത്തോട്ടത്ത് ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പോളയത്തോട് വയലിൽ തോപ്പ് എഫ്.ആർ.എ.എ 34-ൽ എ. മുഹമ്മദ് തസ്ലീക്ക് (29), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഗാന്ധിനഗർ 129 എസ്. ഫൈസൽ (27) എന്നിവരാണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.
വിദ്യാർത്ഥികൾക്ക് വിൽപനയ്ക്കായി എത്തിച്ച 47 ഗ്രാം ഹാഷിഷ് ഓയിലും 130 ഗ്രാം കഞ്ചാവും പിടികൂടി. പള്ളിത്തോട്ടം എച്ച് അൻഡ് സി കോമ്പൗണ്ടിന് സമീപം ഓട്ടോറിക്ഷയിൽ സംശയകരമായ സാഹചര്യത്തിൽ പ്രതികളെ കണ്ട് പരിശോധന നടത്തിയപ്പോൾ മുഹമ്മദ് തസ്ലീക്കിന്റെ കൈയിൽ നിന്ന് ഹാഷിഷ് ഓയിലും ഫൈസലിന്റെ കൈവശം കഞ്ചാവും കണ്ടെത്തുകയായിരുന്നു.
Read Also : ത്രിവർണ പതാകയ്ക്ക് പകരമാകാൻ കാവി പതാകയ്ക്ക് കഴിയും: ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകർ
പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, ആർ. ജയകുമാർ, അനിൽ ബോസിൽ, സജീവ്, എ.എസ്.ഐമാരയ കൃഷ്ണകുമാർ, ബൈജു പി. ജറോം, എസ്.സി.പി.ഒമാരായ അനീഷ്, മനു, സീനു, സജു, സി.പി.ഒ മാരായ ജുഡ്, രീപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments