കോതമംഗലം: മൂന്ന് രാജവെമ്പാലകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പൊങ്ങിൻചുവട് ആദിവാസി കോളനിയിൽ നിന്നാണ് രാജവെമ്പാലകളെ പിടികൂടിയത്. കോളനിയിൽ വിവാഹം നടക്കുന്ന വീടിന് സമീപമുള്ള തോട്ടിൽ നിന്ന് അഞ്ച് മീറ്ററോളം നീളം വരുന്ന രണ്ട് രാജവെമ്പാലകളെയും രണ്ടര മീറ്ററോളം വരുന്ന ഒരു രാജവെമ്പാലയെയുമാണ് പിടികൂടിയത്.
അതേസമയം, മൂന്ന് രാജവെമ്പാലകളെ ഒരുമിച്ച് പിടികൂടുന്നത് അപൂർവമാണെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി. സാബു പറഞ്ഞു. 15 വയസ്സോളം പ്രായം വരുന്നവയാണ് വലിയ രണ്ട് രാജവെമ്പാലകൾ. ഇതിൽ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്. ചെറിയ രാജവെമ്പാലയും പെൺവർഗത്തിലുള്ളതാണ്.
ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ കോടനാട് സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെ.ബി. സാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അൻവർ സാദിഖ്, കെ. സനോജ്, ഫോറസ്റ്റ് വാച്ചർ ചെല്ലപ്പൻ വെള്ളക്കയ്യൻ, വാച്ചർമാരായ വിനോജ്, ബെന്നി എന്നിവരുൾപ്പെട്ട വനപാലക സംഘമാണ് പാമ്പുകളെ പിടികൂടിയത്.
Post Your Comments