
പത്തനംതിട്ട: സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അംജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. അടൂർ പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.
Read Also : നിയമനക്കത്ത് വിവാദം: ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍, ഇല്ലെന്ന് ക്രൈം ബ്രാഞ്ച്
അടൂരിൽ ആണ് കേസിനാസ്പദമായ സംഭവം. യുവതി വസ്ത്രം മാറുന്ന ദൃശ്യം ഇയാള്‍ പകര്‍ത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.
സമാന രീതിയിൽ പ്രതി മുമ്പും പലരുടേയും ദൃശ്യം പകര്‍ത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments