ഡൽഹി: ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകർത്തിയ 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.
‘2023 ആഗസ്റ്റ് 5ന് ലൂണാർ ഓർബിറ്റ് ഇൻസെർഷൻ സമയത്ത് ചന്ദ്രയാൻ 3 വീക്ഷിച്ച ചന്ദ്രൻ’ എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആർഒ വീഡിയോ പങ്കുവെച്ചത്. ഇതുവരെ ദൗത്യം വിജയകരമായിരുന്നു എന്നാണ് ഐഎസ്ആർഒ അറിയിക്കുന്നത്. ആഗസ്റ്റ് അവസാനം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് വിലയിരുത്തൽ.
Post Your Comments