Latest NewsKeralaNewsIndia

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: ശശി തരൂർ പങ്കെടുക്കുന്ന കാര്യത്തിൽ നിലപാടറിയിച്ച് സോണിയ ഗാന്ധി

ഡൽഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്ക് ഹൈക്കമാന്‍ഡിന്റെ അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി തരൂരിനെ അറിയിച്ചത്. സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ ശശി തരൂര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കട്ടെയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

അതേസമയം, വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ കർശനമായ നടപടിയെടുക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണെന്നും സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ ജനത്തിന് വെറുപ്പായിരിക്കുമെന്നും ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button