ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നഗരമായ സിയാല്‍കോട്ടില്‍ വന്‍ സ്‌ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. മേഖലയില്‍ നിന്ന് ഒന്നിലധികം സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിമരുന്ന് സംഭരണശാലയ്ക്ക് സമീപമാണ് തീവ്ര സ്‌ഫോടനം നടന്നത്. തുടര്‍ന്ന്, പ്രദേശത്ത് വന്‍ തീപിടിത്തവും ഉണ്ടായി.
സ്‌ഫോടനത്തിനു ശേഷം, വെടിമരുന്ന് സംഭരണശാലയ്ക്ക് സമീപമുള്ള പ്രദേശം മുഴുവന്‍ പാക് സൈന്യം വളഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണ് ഈ പ്രദേശം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ബലൂചിസ്ഥാനിലെ സിബി ജില്ലയില്‍ ഐഇഡി ആക്രമണത്തില്‍ നാല് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments