കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിക്കെതിരെ പുതിയ പരാതി. സുനിൽ ഗോപിയ്ക്ക് ഉപയോഗിക്കാൻ നൽകിയ കാറ് വ്യാജരേഖ ചമച്ച് സ്വന്തം പേരിലാക്കിയെന്നാണ് പരാതി. കാറ് തട്ടിയെടുക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനിൽ ഗോപിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട്, സുനിൽ ഗോപിയുടെ കൂട്ടുപ്രതികൾ പണം മടക്കി നൽകിയെന്നും പരാതിക്കാരൻ പറയുന്നു. 26 ലക്ഷം രൂപ പോലീസിന്റെ സാന്നിധ്യത്തിൽ മടക്കി നൽകിയതെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.
സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു
ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സുനിൽ ഗോപിയെ കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ആധാരം റദ്ദാക്കിയത് മറച്ചുവച്ച് സ്ഥലം വിൽപ്പന നടത്തി പണം തട്ടിയെടുത്തതായി കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി.
Post Your Comments