ThiruvananthapuramKeralaLatest NewsNews

‘പ്രത്യാഘാതങ്ങൾ ഞങ്ങൾ നേരിടും’: കല്ലുകൾ മാറ്റി നേതാക്കൾ ജയിലിൽ പോകുമെന്നും സാധാരണക്കാരെ വിടില്ലെന്നും പ്രതിപക്ഷ നേതാവ്

കെ.സി വേണുഗോപാലിന് എതിരെ ഉയർന്ന വിമര്‍ശനങ്ങളോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും യു.ഡി.എഫ് പിന്മാറില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈന്‍ സർവ്വേ കല്ലുകള്‍ പിഴുതെറിഞ്ഞ് തങ്ങൾ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതാക്കള്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. വിഷയത്തിൽ സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു. സില്‍വര്‍ ലൈന് എതിരായ സമരത്തിൽ സാധാരണക്കാരാണ് ഉള്ളത്. സി.പി.എമ്മിന് നന്ദിഗ്രാമില്‍ സംഭവിച്ചത് ഇവിടെയും ആവർത്തിക്കും. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും പാർട്ടി വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് തന്നെ: സത്യപ്രതിജ്ഞ ഇന്ന്

കെ.സി വേണുഗോപാലിന് എതിരെ ഉയർന്ന വിമര്‍ശനങ്ങളോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ‘ഒരു സംഘം പ്രവർത്തകർ പാർട്ടിയെ ദുർബലപ്പെടുത്താൻ മനഃപൂർവ്വം ശ്രമിക്കുകയാണ്. സംഭവത്തിൽ ഇവർക്കെതിരെ നടപടി എടുക്കണമെന്ന് അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്’ സതീശന്‍ അറിയിച്ചു.

സിൽവർ ലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോട് പൊലീസ് കാണിക്കുന്ന അതിക്രമം കോണ്‍ഗ്രസ് പാര്‍ലമെന്‍റിലും ഉന്നയിച്ചു. പൊലീസിന്റെ അതിക്രമത്തിന് എതിരെ കെ. മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസിന്റെ അതിക്രമം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും, സംസ്ഥാനത്തെ സാഹചര്യം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും കെ. മുരളീധരന്‍ നോട്ടീസിൽ പ്രതിപാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button