NattuvarthaLatest NewsKeralaNewsIndia

കെ റെയിൽ വരുമെന്ന് ഉറപ്പാണ്, മദ്യവർജനം നടപ്പാക്കിയത് പോലെ, 75 രൂപയുടെ ചിക്കൻ പോലെ, കെ ഫോൺ പോലെ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെ പൊതുജനങ്ങൾ രംഗത്ത്. വാട്സാപ്പ്‌ വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങൾ വഴിയുമാണ് ജനങ്ങൾ അവരുടെ പ്രതികരണങ്ങൾ അറിയിക്കുന്നത്. അത്തരത്തിൽ പ്രതികരണം തുറന്നു പറഞ്ഞുകൊണ്ടുള്ള ഒരു വാട്സ്സാപ്പ് സന്ദേശമാണ് മാധ്യമങ്ങളിലും മറ്റും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read:വീട്ടിൽ നിന്ന് പരീക്ഷയ്ക്ക് പോയ കൗമാരക്കാരിയെ പിന്നീട് കണ്ടത് ഭാര്യയായി: ഭർത്താവ് അറസ്റ്റിൽ

ഞാൻ കെ റെയിൽ വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് തുടങ്ങുന്ന ഈ സന്ദേശത്തിൽ, എൽഡിഎഫ് സർക്കാരിനെ കളിയാക്കികൊണ്ട് അത്തരത്തിൽ പറയാനുള്ള കാരണം കൂടി പോസ്റ്റ്മാൻ വ്യക്തമാക്കുന്നു. ‘എയർ-കേരള’യും, ‘സീ-പ്ലാൻ’ പദ്ധതിയും, കോക്കോണിക്സ് ലാപ്ടോപ്പുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വാട്സ്ആപ് പോസ്റ്റിലെ വിമർശനം.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഞാൻ കെ-റെയിൽ വരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു, കാരണം വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കിയവരാണ് കേരളം ഭരിക്കുന്നവർ. അവർ ‘എയർ-കേരള’ വരുമെന്ന് പറഞ്ഞു, വന്നു. പിന്നീട് ‘Sea-Plane’ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു, നടപ്പാക്കി. കോക്കോണിക്സ് ലാപ്ടോപ്പ് ആപ്പിൾ കമ്പനിയെ പൂട്ടിക്കെട്ടിക്കുമെന്ന് പറഞ്ഞു, അച്ചട്ടായി. എരുമേലി വിമാനത്താവളം വരുമെന്ന് പറഞ്ഞു, രണ്ടെണ്ണം വന്നു. കോഴിക്കോടും തിരുവനന്തപുരത്തും ‘ലൈറ്റ്-മെട്രോ’ വരുമെന്ന് പറഞ്ഞു, വയനാട്ടിലും ഇടുക്കിയിലുമടക്കം 4 എണ്ണം വന്നു. 2017 ൽ തോമസ് ഐസക്ക് പറഞ്ഞു കെഎസ്ആർടിസി 2 വർഷം കൊണ്ട് ലാഭത്തിലാവുമെന്ന്, വെറും 2 മാസം കൊണ്ട് ലാഭത്തിലായി. ആലപ്പുഴയെ സ്വിറ്റ്സർലണ്ടാക്കുമെന്ന് പറഞ്ഞു, 80% സ്വിറ്റ്സർലാന്റാക്കി, ബാക്കി ഭാഗം സിഡ്നിയുമാക്കി. K-ഫോൺ’ കൊണ്ട് വന്ന് അമ്പാനിയെ കെട്ടുകെട്ടിക്കുമെന്ന് പറഞ്ഞു, അമ്പാനി കുത്തുപാളയെടുത്തു, ഒടുവിൽ ആത്മഹത്യ ചെയ്തു. വെള്ളപ്പൊക്ക പരിഹാരത്തിനായി ‘റൂം-ഫോർ-റിവർ’ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു, ഇപ്പോ വെള്ളപ്പൊക്കമെന്താന്ന് പോലും അറിയാതായി. നോക്കുകൂലി നിർത്തലാക്കുമെന്ന് പറഞ്ഞു, പറഞ്ഞു തീർന്നപ്പോൾ തന്നെ ClTU സ്വയം പിരിച്ചു വിട്ടു. 75 രൂപയ്ക്കു K-ചിക്കൻ തരുമെന്ന് പറഞ്ഞു, തിന്നു തിന്നു മുട്ട ഇടാൻ തുടങ്ങി. മദ്യവർജനം നടപ്പാക്കുമെന്ന് പറഞ്ഞു, ഒരു തുള്ളി മണക്കാൻ പോലും കിട്ടുന്നില്ല. സർക്കാർ ആശുപത്രികൾ എല്ലാം ലോകോത്തരവും മികവിന്റെ കേന്ദ്രങ്ങൾ ആകുമെന്ന് പറഞ്ഞു, ബൈഡൻ ഇന്നലെ ആണ് മൂലക്കുരു ഓപ്പറേഷൻ കഴിഞ്ഞു തിരിച്ചു അമേരിക്കക്ക് പോയത്. 2 ലക്ഷം കോടി വിദേശനിക്ഷേപം ഇതാ വന്നു കഴിഞ്ഞു എന്ന് പറഞ്ഞു, ഇന്നലെയും ഞാൻ വഴിയിൽ കിടന്ന ഒരു വിദേശ നിക്ഷേപത്തിൽ തട്ടി വീഴാൻ പോയി, എവിടെ നോക്കിയാലും വിദേശ നിക്ഷേപമാണ്. കോവിഡിന് ഇവിടെ വാക്സിൻ ഉണ്ടാക്കുമെന്ന് പറഞ്ഞു, K-വാക്സിന്റെ മികവിൽ അന്താരാഷ്ട്ര വാക്സിൻ കമ്പനികൾ പൂട്ടിക്കെട്ടി. ഇത്രയുമൊക്കെ നടന്നതാണങ്കിൽ K റെയിലും നടക്കും.
LDF അല്ലേ.. ഉറപ്പാണ്

കടപ്പാട് വാട്സാപ്പ് പോസ്റ്റിന്.

#ചാപ്പകൾ സ്വീകരിക്കുന്നതല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button