
മുംബൈ : പത്താം ക്ലാസ് പരീക്ഷ എഴുതാൻപോയ 15 വയസ്സുകാരിയെ വിവാഹം കഴിച്ച 21 വയസ്സുകാരൻ അറസ്റ്റിൽ. പെൺകുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല.
എന്നാൽ, പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഷിർഡിയിൽ വച്ചു താനും യുവാവും വിവാഹിതരായെന്നു വീട്ടുകാരോട് പറഞ്ഞു. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ ശേഷം യുവാവിനെ കസ്റ്റഡിയിൽ വിട്ടു. അതേസമയം, വിവാഹം സംഘടിപ്പിക്കാൻ സഹായിച്ചവരെ തിരയുകയാണെന്നു പൊലീസ് അറിയിച്ചു.
Post Your Comments