ജിദ്ദ: സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെയാണ് ഹൂതി മിസൈൽ ആക്രമണം ഉണ്ടായത്. തുടർന്ന് അരാംകോയുടെ എണ്ണ ശേഖരണ ടാങ്കുകളിലൊന്നിൽ തീപിടിച്ചതായി സഖ്യ സേന അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസവും സൗദിയിൽ ഹൂതി ആക്രമണം നടന്നിരുന്നു. ജിസാനിലെ അരാംകോ റിഫൈനറിയിലേയ്ക്കും വിവിധ നഗരികളിലേയ്ക്കുമാണ് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സിവിലിയന്മാരെയും സാമ്പത്തിക, സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം.
Read Also: സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ
Post Your Comments