തൃശൂർ: ബസ് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. തൃശൂര്‍ വല്ലച്ചിറ സ്വദേശിനി ലയ(22)ആണ് മരിച്ചത്. കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ പിതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം നടന്നത്. അപകടത്തിൽ പിതാവ് ഡേവിഡിന് പരിക്കേറ്റു. തൃശൂര്‍ ഭാഗത്ത് നിന്നും വന്ന സ്കൂട്ടറില്‍ പിറകില്‍ നിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു.
Read Also : അസാനി ചുഴലിക്കാറ്റ് രൂപപ്പെടാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം, അതീവ ജാഗ്രതാ നിര്‍ദ്ദേശം
നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറില്‍ നിന്നും ലയ റോഡിലേക്ക് വീണു. തുടർന്ന്, ലയയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറിയിറങ്ങി. പിതാവ് ഡേവിഡ് കാനയ്ക്ക് മുകളിലേക്കാണ് വീണത്. സംഭവത്തിന് പിന്നാലെ, ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
ഇരുവരെയും ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ലയയുടെ ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ ബികോം രണ്ടാം വിദ്യാര്‍ത്ഥിനിയാണ് ലയ.
Post Your Comments