Latest NewsNewsIndia

കോവിഡിന്റെ ഭാവിവകഭേദങ്ങൾ ഇന്ത്യയിൽ ഗുരുതരമാവില്ല: വിദഗ്ധർ

ന്യൂഡല്‍ഹി: ഭാവിയില്‍ ഉണ്ടായേക്കാവുന്ന കോവിഡ് വകഭേദങ്ങള്‍ രാജ്യത്ത് ഗുരുതരമാകാനിടയില്ലെന്ന് വിദഗ്ധര്‍. ഇന്ത്യയിൽ കോവിഡിന് ആയിരത്തിലധികം ജനിതകവ്യതിയാനങ്ങൾ ഉണ്ടായെങ്കിലും അഞ്ചെണ്ണം മാത്രമാണ് ഗുരുതരമായതെന്നും വിദഗ്ധര്‍ പറഞ്ഞു.

രണ്ടാംതരംഗത്തോട് കൂടി രാജ്യത്ത് നല്ലൊരു ശതമാനം പേരും കോവിഡ് ബാധിതരായി. രോഗം ബാധിച്ചവർക്ക് പ്രതിരോധശേഷി കൈവന്നതും കൃത്യമായി നൽകുന്ന പ്രതിരോധകുത്തിവെപ്പും രാജ്യത്ത് ഇനിയും രോഗം ഗുരുതരമാവാനുള്ള സാധ്യത കുറച്ചെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

Read Also :  കെ റെയിൽ വരുമെന്ന് ഉറപ്പാണ്, മദ്യവർജനം നടപ്പാക്കിയത് പോലെ, 75 രൂപയുടെ ചിക്കൻ പോലെ, കെ ഫോൺ പോലെ

അതേസമയം, രാജ്യത്ത് മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരും വയോധികരും ഒഴികെയുള്ളവർക്ക് ഇളവ് നൽകണമെന്നാണ് ആവശ്യം. എന്നാൽ, പ്രതിരോധകുത്തിവെപ്പെടുത്ത് എല്ലാവരും സുരക്ഷിതരാവണമെന്നും മാസ്‌കിൽ ഇളവുകളാവാമെന്നും പകർച്ചവ്യാധി വിദഗ്ധൻ ഡോ. ചന്ദ്രകാന്ത് ലഹാരിയ പറഞ്ഞു. മാസ്‌ക് മാർഗരേഖയിൽ സർക്കാർ ഇളവ് വരുത്തുന്നത് പരിഗണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button