Latest NewsNewsInternational

എല്ലാം വിറ്റ് തുലച്ചു, പോത്തും വീടും കാറും വരെ ലേലത്തിൽ പോയി: ഇമ്രാൻ ഖാന് അടിപതറുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാൻ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഉള്ളതെല്ലാം വിറ്റ് തുലച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആഗോള ഭിക്ഷക്കാരനെന്ന പേരിലാണ് ഇപ്പോൾ ഇമ്രാൻ അറിയപ്പെടുന്നത്. ഒന്ന് നിവർന്നു നിൽക്കണമെങ്കിൽ ഇനി പാകിസ്ഥാന് റഷ്യയോടും, ചൈനയോടും, സൗദിയോടുമെല്ലാം സഹായം അഭ്യർത്ഥിച്ചേ മതിയാകൂ.

Also Read:യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു: അന്തിമോപചാരം അർപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി

ഇതിനോടകം തന്നെ ധാരാളം വായ്പകൾ എടുത്ത രാജ്യം, തങ്ങളുടേതിനേക്കാൾ ചെറിയ രാജ്യമായ കസാഖിസ്ഥാനില്‍നിന്നുപോലും കടം ചോദിക്കേണ്ടി വരികയാണ് ഇപ്പോൾ. ഉണ്ടായിരുന്ന ഔദ്യോഗിക വസതി പോലും ഇമ്രാൻ വാടകയ്ക്ക് നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവുചുരുക്കി മാതൃക കാണിക്കാനാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കിയത് എന്ന് പറയുമ്പോഴും അപ്പോൾ പോത്തുക്കളെ വിറ്റതും, കാറ് വിറ്റതും എന്തിനായിരുന്നുവെന്നാണ് പലരും ചോദിക്കുന്നത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോൾ പാകിസ്ഥാൻ. അതിന് കാരണക്കാരനായി എല്ലാവരും കരുതുന്നത് പ്രധാനമന്ത്രിയെ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button