ThiruvananthapuramLatest NewsKeralaNattuvarthaNews

‘ചെറുപ്പക്കാരിയായ മുസ്ലിം പെണ്ണ് കാശ് കൊടുത്ത് സീറ്റ് വാങ്ങി’: എഎ അസീസിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയുടേത് പേയ്‌മെന്റ് സീറ്റെന്ന ആരോപണവുമായി ആർഎസ്‌പി. കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തറുടേത് പണം നല്‍കി വാങ്ങിച്ച സീറ്റാണെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. ന്യൂനപക്ഷ അംഗമായ ഇടത് സ്ഥാനാർത്ഥി എഎ റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇറക്കിയതാണെന്ന് അസീസ് ആരോപിച്ചു.

‘കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റിനായി നെട്ടോട്ടമോടുമ്പോള്‍ അവസാനം സീറ്റ് കിട്ടിയത് ജെബി മേത്തറിനാണ്. മേത്തര്‍ കാശ് കൊടുത്ത് വാങ്ങിയ സീറ്റാണ്. മുസ്ലിം സമുദായത്തിലെ പെണ്ണ് ആയതിനാല്‍ എഎ റഹീമിന് സിപിഎം സീറ്റ് കൊടുത്തതിന് ബദലായാണ് മേത്തറിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്,’ അസീസ് പറഞ്ഞു.

കുടുംബാസൂത്രണ കിറ്റുകളിൽ റബ്ബർ ഡിൽഡോകൾ ഉൾപ്പെടുത്തി സർക്കാർ: ഉപയോഗം വിവരിക്കാനാകാതെ ആശാ പ്രവർത്തകർ

അതേസമയം, അസീസിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. തരംതാണ പ്രസ്താവനയാണ് അസീസ് നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. യുഡിഎഫില്‍ കുറെക്കാലമായി പ്രശ്നമുണ്ടാക്കാന്‍ അസീസ് ശ്രമിക്കുകയാണെന്നും, അസീസിനെതിരെ നടപടിയെടുക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും, ആലുവ നഗരസഭ ഉപാധ്യരക്ഷയുമായ ജെബി മേത്തറെ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ജെബി മേത്തറിനെ തെരഞ്ഞെടുത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിൽ ഹൈക്കമാന്‍ഡിന് നല്‍കിയ ലിസ്റ്റില്‍ നിന്ന് ജെബിയെ തെരഞ്ഞെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button