Latest NewsIndiaNews

കുടുംബാസൂത്രണ കിറ്റുകളിൽ റബ്ബർ ഡിൽഡോകൾ ഉൾപ്പെടുത്തി സർക്കാർ: ഉപയോഗം വിവരിക്കാനാകാതെ ആശാ പ്രവർത്തകർ

മുംബൈ: കുടുംബാസൂത്രണ കിറ്റുകളിൽ റബ്ബർ ഡിൽഡോകൾ ഉൾപ്പെടുത്താൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാർ. തീരുമാനം പുറത്തു വന്നതോടെ കടുത്ത വെല്ലുവിളിയിലാണ് ആശാ പ്രവർത്തകർ. ഗ്രാമ പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള സ്ത്രീകൾക്കായി, ലൈംഗിക അനുകരണ ഉപകരണത്തിന്റെ ഉപയോഗം വിവരിക്കാനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ആശാ പ്രവർത്തകർ. ഇതോടെ, സംസ്ഥാനത്തുടനീളമുള്ള ആശാ പ്രവർത്തകർ സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.

കുടുംബാസൂത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നടപടികളുടെ ഭാഗമായാണ് സർക്കാർ ഈ തീരുമാനത്തിൽ എത്തിയത്. കുടുംബാസൂത്രണ കിറ്റുകളിൽ ഡിൽഡോകൾ ഉൾപ്പെടുത്തിയത് കണ്ട് ആശാ പ്രവർത്തകർ അമ്പരന്നതായാണ് റിപ്പോർട്ട്. കിറ്റുകൾ പ്രദർശിപ്പിക്കാൻ ആശാ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും, ഇക്കാര്യത്തിൽ സർക്കാരിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറി: ഡിവൈഎഫ്ഐ സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം

സംസ്ഥാനത്തുടനീളമുള്ള ആശാ പ്രവർത്തകരിൽ പലർക്കും ഈ ഉപകരണത്തെക്കുറിച്ച് അറിയില്ല. വീടുകളിൽ ചെന്ന് ഇതിന്റെ പ്രവർത്തനം വിശദീകരിക്കുക എന്നത് പ്രവർത്തകർക്ക് മുമ്പിൽ ഒരു വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഈ നടപടി അപകീർത്തികരവും ലജ്ജാകരവുമാണെന്ന് സംസ്ഥാനത്തെ വനിതാ അവകാശ പ്രവർത്തക തബസ്സം ഹുസൈൻ വിമർശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button