Latest NewsNewsIndiaEducation

‘ഞങ്ങൾ വേദങ്ങളും ഗ്രന്ഥങ്ങളും അറിയാൻ ആഗ്രഹിക്കുന്നു, എന്താണ് കാവിക്ക് കുഴപ്പം? എനിക്ക് മനസ്സിലാകുന്നില്ല’: ഉപരാഷ്ട്രപതി

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ദേവ സംസ്‌കൃതി വിശ്വ വിദ്യാലയത്തിലെ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി: ബി.ജെ.പി സ‍ർക്കാർ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയാണ് എന്ന ആരോപണത്തിൽ പ്രതികരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കാവിക്ക് എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ഇം​ഗ്ലീഷ് വിദ്യാഭ്യാസ രീതി രാജ്യത്ത് അവസാനിപ്പിക്കണമെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

Also read: ‘എനിക്ക് സ്ഥാനം താങ്ങാൻ കഴിയുമോയെന്ന് പാർട്ടി തീരുമാനിച്ചോളും, അസഹിഷ്ണുത വേണ്ട’: ജെബി മേത്തർ

‘പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്ത്യവൽക്കരണമാണ്. ഞങ്ങൾ വേരുകളിലേക്ക് മടങ്ങാനും, സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും മഹത്വവും, വേദങ്ങളിലെയും ഗ്രന്ഥങ്ങളിലെയും മഹത്തായ നിധിയും അറിയാനും ആഗ്രഹിക്കുന്നു. ഞങ്ങൾ കാവിവൽക്കരിക്കുകയാണ് എന്നാണ് ചിലർ പറയുന്നത്. എന്താണ് കാവിക്ക് കുഴപ്പം? എനിക്ക് മനസ്സിലാകുന്നില്ല’ അദ്ദേഹം വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ദേവ സംസ്‌കൃതി വിശ്വ വിദ്യാലയത്തിലെ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണകാലം സ്ത്രീകൾ ഉൾപ്പെടെയുള്ള അനവധി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരം നഷ്ടപ്പെടുത്തി. സാമാന്യം ചെറിയ ഒരു വരേണ്യ വർഗത്തിന് മാത്രമേ ആ കാലത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു’ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button