ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഇങ്ങനെ മതിയോ? ഇനിയിപ്പോൾ ഇതാകുമോ ഉദ്ദേശിച്ചത്’: കെ സുധാകരനെ പരിഹസിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: കെ റെയിലിന് പകരം വിമാനം പോലൊരു ബസ് മതിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

‘ഇനിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്…ഫ്ലൈ ഫ്ലൈ..,’ എന്ന്, ബസിന് ചിറകുകള്‍വെച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

‘കെ റെയിലിന് പകരം കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ പോലെ വിമാന സര്‍വീസ് നടത്തിയാല്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെയെന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. എല്ലാ ദിശയിലേക്കും ഓരോ വിമാനങ്ങള്‍ ഉണ്ടെന്ന് കരുതുക, അത് തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ അരമണിക്കൂര്‍ ലാൻഡ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാള്‍ പത്തരയാകുമ്പോള്‍ തിരുവനന്തപുരത്ത് എത്തും. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തെത്താന്‍ നിലവിലുള്ള സംവിധാനങ്ങള്‍ ചെറുതായി പരിഷ്‌കരിച്ചാല്‍ സാധിക്കും. അതും 1000 കോടിക്ക്. അതിന് 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ. നമുക്ക് ഈ പദ്ധതിക്ക് ഫ്ളൈഇന്‍ കേരള എന്ന് പേരിടാം.’, എന്നാണ് സുധാകരൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button