റിയാദ്: യുക്രൈൻകാരുടെ വിസ സൗജന്യമായി നീട്ടി നൽകാൻ തീരുമാനിച്ച് സൗദി. കാലാവധി കഴിഞ്ഞ വിസയും പിഴ ഈടാക്കാതെ പുതുക്കി നൽകാനാണ് തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
യുദ്ധത്തെ തുടർന്ന് പ്രയാസപ്പെടുന്ന യുക്രൈൻ പൗരന്മാരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് പുതിയ തീരുമാനം. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് വിസകളുടെ കാലാവധി സ്വമേധയാ നീട്ടിനൽകുമെന്നും ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും ജനറൽ ഡയറക്ടേഴ്സ് ഓഫ് പാസ്പോർട്ട് അറിയിച്ചു.
Read Also: സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിൽ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണം: ശ്രീജിത്ത് പെരുമന
Post Your Comments