Latest NewsNewsInternationalTechnology

ഇൻസ്റ്റാഗ്രാമിനെ നിരോധിച്ചതിന് പിന്നാലെ ആപ്പിന്റെ അപരനെ പുറത്തിറക്കാൻ ഒരുങ്ങി റഷ്യ

ഇൻസ്റ്റാഗ്രാമില്‍ നിന്നും വ്യത്യസ്തമായി ക്രൗഡ് ഫണ്ടിങ്ങും, ചില ഉള്ളടക്കങ്ങൾക്കുള്ള പണമടച്ചുള്ള ആക്‌സസ്സും റോസ്ഗ്രാമില്‍ ഉൾപ്പെടുമെന്ന് സൂചനയുണ്ട്.

മോസ്കോ: ചിത്രങ്ങൾ പങ്കിടാൻ വേദിയൊരുക്കുന്ന ജനപ്രിയ ആപ്ലിക്കേഷൻ ആയ ഇൻസ്റ്റാഗ്രാമിന് റഷ്യ കഴിഞ്ഞ ആഴ്ച നിരോധനം ഏർപ്പെടുത്തിയിരുന്നു. ഏകദേശം 80 ദശലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കള്‍ റഷ്യയില്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇൻസ്റ്റാഗ്രാം നിരോധിച്ചതിന് പിന്നാലെ, ഈ സാഹചര്യത്തെ മുതലെടുക്കാന്‍ തുനിയുകയാണ് റഷ്യയിലെ ചില ടെക്ക് സംരംഭകര്‍. ഇവർ ഇപ്പോൾ റോസ്ഗ്രാം എന്ന പേരിൽ ഇൻസ്റ്റാഗ്രാമിന് സമാനമായ ഒരു സോഷ്യൽ മീഡിയ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പേരിലെ സമാനതയ്‌ക്ക് പുറമേ, റോസ്‌ഗ്രാമിന്റെ രൂപകൽപ്പനക്കും ലേഔട്ടിനും ഇൻസ്റ്റാഗ്രാമിന്റേതിനോട് സാദൃശ്യമുണ്ട്.

Also read: ഇപ്പോഴും കാണാമറയത്ത്: പാലക്കാട് രണ്ട് ആദിവാസി യുവാക്കൾ കാണാതായിട്ട് 200 ദിവസം പിന്നിടുന്നു

മാർച്ച് 28 മുതൽ പൗരന്മാർക്ക് റോസ്‌ഗ്രാം ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്ന് ആപ്ലിക്കേഷന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇൻസ്റ്റാഗ്രാമില്‍ നിന്നും വ്യത്യസ്തമായി ക്രൗഡ് ഫണ്ടിങ്ങും, ചില ഉള്ളടക്കങ്ങൾക്കുള്ള പണമടച്ചുള്ള ആക്‌സസ്സും റോസ്ഗ്രാമില്‍ ഉൾപ്പെടുമെന്ന് സൂചനയുണ്ട്.

റോസ്‌ഗ്രാം ആരംഭിക്കുന്നതിന് മുന്നോടിയായി അതിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ സോബോവ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ‘എന്‍റെ പാര്‍ട്ണറായ കിറിൽ ഫിലിമോനോവും, ഞങ്ങളുടെ ഡെവലപ്പർമാരുടെ ഗ്രൂപ്പും എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എല്ലാവര്‍ക്കും ഇൻസ്റ്റാഗ്രാം പ്രിയപ്പെട്ടതാണ്. അതിന്‍റെ റഷ്യൻ അനലോഗ് സൃഷ്ടിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തരുതെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് റോസ്‌ഗ്രാം എന്ന ആശയം ഉണ്ടാകുന്നത്’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button