ചേർത്തല: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 58 കാരന് കൂട്ടിരിക്കാനെത്തിയ ഭാര്യ, യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. ഇതേ ആശുപത്രിയിലെ തന്നെ മറ്റൊരു രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനൊപ്പമാണ് വീട്ടമ്മ ഒളിച്ചോടിയത്. 44 കാരിയായ തന്റെ ഭാര്യ, ചികിത്സക്കായി ബന്ധുക്കൾ നൽകിയ പണം ഉൾപ്പെടെ എടുത്തുകൊണ്ടാണ് യുവാവിനൊപ്പം ഒളിച്ചോടിയതെന്ന് കാണിച്ച് ഭർത്താവ് പോലീസിൽ പരാതി നൽകി.
Also Read:ദിലീപിനൊപ്പമുള്ള സെല്‍ഫി: വിശദീകരണവുമായി ജെബി മേത്തര്‍
കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന, 58 കാരന്റെ ഭാര്യയാണ് ഒളിച്ചോടിയത്. ഇയാൾ അൾസർ ബാധിച്ച് ജനുവരി 17 മുതൽ 26വരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇയാളെ പരിചരിക്കാനായി ഭാര്യയും ഇവിടെയുണ്ടായിരുന്നു. ഈ സമയം, ഐ.സിയുവിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു രോഗിയുടെ ബൈസ്റ്റാൻഡർ ആയ യുവാവുമായി ഭാര്യ അടുത്തു. പരിചയം പ്രണയമായി മാറി. ഒളിച്ചോടാൻ ഇരുവരും തീരുമാനിച്ചു.
26ന് ഭർത്താവിനെ വാർഡിലേക്കു മാറ്റിയ ശേഷമാണ് വീട്ടമ്മ യുവാവുമൊത്ത് ഒളിച്ചോടിയത്. നാട്ടിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം ഇവർ പിൻവലിച്ചെന്നും ചികിത്സക്കായി ബന്ധുക്കൾ നൽകിയ പണം തട്ടിയെടുത്തതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Post Your Comments