മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന സഹല്‍ പരിശീലനം ആരംഭിച്ചിതായി കോച്ച് ഇവാന്‍ വുകോമാനോവിച്ച് സ്ഥിരീകരിച്ചു. സഹല്‍ പൂര്‍ണ ഫിറ്റാണെന്നാണ് വുകോമാനോവിച്ച് വെളിപ്പെടുത്തി. എന്നാൽ, നായകൻ അഡ്രിയാന്‍ ലൂണ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവില്ല.
പരിക്ക് മാറി 100 ശതമാനം ഫിറ്റായാല്‍ മാത്രമേ സഹലിനെ കളിപ്പിക്കൂവെന്ന് കഴിഞ്ഞ ദിവസം പരിശീലകൻ സൂചിപ്പിച്ചിരുന്നു. സഹലിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യന്‍ ടീമിന് ആവശ്യമുള്ള കളിക്കാരനാണ് സഹലെന്നും വുകോമാനോവിച്ച് വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
Read Also:- പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ!
സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളി വീതം ജയിച്ചു.
Post Your Comments